ലോക എയ്ഡ്‌സ് വാരാചരണത്തിന്റെ ഭാഗമായി സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി ഐ. ഈ.സിയുടെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ കാമ്പയിന്‍ സംഘടിപ്പിച്ചു. ഏറ്റുമാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ നടന്ന ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി എക്‌സിബിഷന്‍, കൗണ്‍സിലിംഗ്, എച്ച്.ഐ.വി പരിശോധന എന്നിവ നടത്തി. ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോക്ടര്‍ പ്രസീദ, ഇ.എന്‍. ശശിധരന്‍, ബൈജു ജനാര്‍ദ്ദനന്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ജെയിംസ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ വിജി ചാവറ ,ഏറ്റുമാനൂരപ്പന്‍ കോളേജ് പ്രൊഫസര്‍ സാറ അലക്‌സ്, എം ഇ എ ഓഫീസര്‍ ആര്‍ച്ച അജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കലാപരിപാടിയിലൂടെ ആയിരുന്നു എയ്ഡ്‌സ് പ്രതിരോധ സന്ദേശം ജനങ്ങളില്‍ എത്തിച്ചത്.


.webp)


0 Comments