പാലാ സെന്റ് തോമസ് കോളേജിലെ ഇന്‍ഡഗ്രേറ്റഡ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന ഒന്നാമത് കോട്ടയം ജില്ലാ ഓപ്പണ്‍ സ്‌കൂള്‍ സബ് ജൂനിയര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ കോട്ടയം ലൂര്‍ദ് സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. പാലാ ചാവറാ പബ്ലിക് സ്‌കൂള്‍ രണ്ടാം സ്ഥാനവും അതിരമ്പുഴ സെന്റ് അലോഷ്യസ് സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. ജേതാക്കള്‍ക്ക് കോട്ടയം ജില്ല ഷട്ടില്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ സെക്രട്ടറി ലവ്ജന്‍ എന്‍. പി, ബിജോമോന്‍ ജോര്‍ജ്, സിനോ തുരുത്തേല്‍, അവിനാശ് മാത്യു, ആന്റോ വെട്ടം, കെവിന്‍ തോമസ്, എന്നിവര്‍ ട്രോഫികള്‍ നല്‍കി. കോട്ടയം ജില്ലാ ഷട്ടില്‍ ബാഡ്മിന്റണ്‍ അസോസിയേഷന്റെ അഫിലിയേഷനോടുകൂടി സെന്റ് തോമസ് കോളേജ് ഷിബ്സ് സ്‌കൂള്‍ ഓഫ് ബാഡ്മിന്റണ്‍ ആണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. കോട്ടയം ജില്ലയിലെ 53 സ്‌കൂളുകളില്‍ നിന്നായി 4 വിഭാഗങ്ങളിലായി ആണ്‍ പെണ്‍ വിഭാഗത്തില്‍ സിംഗിള്‍സ്, ഡബിള്‍സ് ഇനങ്ങളില്‍ ഇരുന്നൂറോളം കുട്ടികളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്.





0 Comments