ഏറ്റുമാനൂര്‍ ബി.ആര്‍.സി യുടെ ആഭിമുഖ്യത്തില്‍ ലോക ഭിന്നശേഷി ദിനാചരണം അതിരമ്പുഴ സെന്റ് അല്‍ഫോണ്‍സ ഹാളില്‍ നടന്നു. അതിരമ്പുഴ ചന്തക്കവലയില്‍ നിന്നും വിളംബര ജാഥയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. ദീപശിഖ പ്രയാണത്തിന് പിന്നിലായി അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് അംഗങ്ങളും സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂള്‍ ബാന്റ് ടീം, സെന്റ് അലോഷ്യസ് HSS എന്‍സിസി ടീം, ഗവ.ടിടിഐ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരും റാലിയില്‍ പങ്കുചേര്‍ന്നു. ഭിന്നശേഷിക്കാരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് തയാറാക്കിയ ബിഗ് ക്യാന്‍വാസില്‍ അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ ആദ്യ കയ്യൊപ്പ് പതിച്ചു. പൊതു സമ്മേളനത്തില്‍ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ജയിംസ് തോമസ് അധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ ഭിന്നശേഷി ദിനാചരണത്തിന്റെയും, കായികോത്സവത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിതവിജയം കൈവരിച്ച പുന്നത്തുറ ഗവ.യു.പി സ്‌കൂളിലെ അധ്യാപകന്‍ ജോബിന്‍ കെ. ജെ യെ അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് ആദരിച്ചു. വാര്‍ഡ് മെമ്പര്‍ ജോസ് ജോസഫ് അമ്പലക്കുളം, ടി ടി ഐ പ്രിന്‍സിപ്പല്‍ ജയകുമാര്‍ ടി ഐ, സെന്റ് മേരീസ് എല്‍.പി എസ് പ്രധാന അധ്യാപിക ഡെയ്‌സമ്മ ദേവസ്യ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ബിപിസി ആഷ ജോര്‍ജ്, അനീഷ് നാരായണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഭിന്നശേഷി കുട്ടികളെയും ഉള്‍പ്പെടുത്തി വിവിധ കലാ പരിപാടികളും, കായികമേളയുംനടന്നു.





0 Comments