പാലാ രാമപുരം റോഡില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം ഓട്ടോയിലിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു. ആയുര്‍വേദ ആശുപത്രിയ്ക്ക് സമീപം ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടമുണ്ടായത്. ഇന്നോവ കാര്‍ ടാറ്റ എയ്‌സ് ഓട്ടോയില്‍ ഇടിച്ച് ഓട്ടോ യാത്രികര്‍ക്കാണ് പരിക്കേറ്റത്. ശബരിമല ദര്‍ശനത്തിന് ശേഷം മടങ്ങിവന്നവരുടെ വാഹനമാണ് അപകടത്തില്‍പെട്ടത്. കോതമംഗലം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. 4 കുട്ടികളും 2 മുതിര്‍ന്നവരുമാണ് വാഹനത്തിലുണ്ടായിരുന്നത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് വിവരം. ഓട്ടോറിക്ഷയില്‍ ഡ്രൈവര്‍ക്കൊപ്പം ഉണ്ടായിരുന്നയാള്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിപ്പോയതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
0 Comments