Breaking...

9/recent/ticker-posts

Header Ads Widget

ജപമാല പ്രദക്ഷിണം ഭക്തി സാന്ദ്രമായി.



ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ ഫൊറോനാ പള്ളിയിലെ ദര്‍ശനത്തിരുനാളിനോടനുബന്ധിച്ചു നടന്ന ജപമാല പ്രദക്ഷിണം ഭക്തി സാന്ദ്രമായി. മുത്തുക്കുടകളും വെള്ളികുരിശുകള്‍ക്കുമൊപ്പം കത്തിച്ച മെഴുകുതിരികളുമായി ജപമാല ചൊല്ലി വിശ്വാസികള്‍ പ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്നു. വൈകിട്ട് നെയ്യൂര്‍ കുരിശുപള്ളിയില്‍ ലദീഞ്ഞിനു ശേഷം ആരംഭിച്ച ജപമാല പ്രദക്ഷിണത്തിനു വികാരി ഫാ. ജോസഫ് പാനാമ്പുഴ, സഹവികാരിമാരായ ഫാ. കുര്യാക്കോസ് വടക്കേത്തകിടിയേല്‍, ഫാ. സെബാസ്റ്റ്യന്‍ പേണ്ടാനo  എന്നിവര്‍ നേതൃത്വം നല്‍കി. ഉച്ചകഴിഞ്ഞ് നടന്ന നടന്ന പരിശുദ്ധ കുര്‍ബാനയ്ക്ക്  മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു സന്ദേശം നല്‍കി. രാവിലെ മുതല്‍ ദിവ്യകാരുണ്യ ആരാധനയും അഖണ്ഡ ജപമാലയും നടന്നു. ഡിസംബര്‍ 31ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ഉണ്ണിമിശിഹായുടെ തിരുസ്വരൂപം പ്രധാന പന്തലില്‍ പ്രതിഷ്ഠിക്കും. വൈകിട്ട് 5:00ന് പ്രോട്ടോസിഞ്ജുലൂസ് മോണ്‍. ഡോ. ജോസഫ് തടത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും.. 6:30ന് ലദീഞ്ഞിനു ശേഷം  കുമ്മണ്ണൂര്‍ സെന്റ് തോമസ് സ്മാരകത്തിങ്കല്‍ നിന്നും ആരംഭിക്കുന്ന തിരുനാള്‍ പ്രദക്ഷിണം ചേര്‍പ്പുങ്കല്‍ ടൗണ്‍ ചുറ്റി ചേര്‍പ്പുങ്കല്‍ പാലം കടന്നു പള്ളിയില്‍ എത്തി സമാപിക്കും. തുടര്‍ന്ന് രാത്രി 11:30ന് വര്ഷാവസാന പ്രാര്‍ഥനക്ക് ശേഷം വര്‍ഷാരംഭ പ്രാര്‍ഥനയും ഉണ്ടായിരിക്കും.




Post a Comment

0 Comments