നവകേരള സദസ്സിന് വേദിയാകുന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ ക്രമീകരണങ്ങളും മറ്റു സജ്ജീകരണങ്ങളും കോട്ടയം ജില്ലാ കളക്ടര്‍ വിഘ്‌നേശ്വരി പരിശോധിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ഉറപ്പു വരുത്തുവാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുനിസ്സിപ്പല്‍ ഓഫീസില്‍ സംഘാടക സമിതിയുടേയും വിവിധ വകുപ്പുമേധാവികളുടേയും യോഗത്തിനു ശേഷമാണ് കളക്ടര്‍ സ്റ്റേഡിയത്തിലെത്തിയത്. സ്വാഗത സംഘം ചെയര്‍മാന്‍ തോമസ് ചാഴികാടന്‍ എം.പി, ജനറല്‍ കണ്‍വീനര്‍ ആര്‍.ഡി.ഒ. പി.ജി. രാജേന്ദ്രബാബു, നഗരസഭാദ്ധ്യക്ഷ ജോസിന്‍ ബിനോ, റാണി ജോസ്,പ്രൊഫ. ലോപ്പസ് മാത്യു, ലാലിച്ചന്‍ ജോര്‍ജ്, നരസഭാ കൗണ്‍സിലര്‍മാര്‍, പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു. വേദിയുടേയും, പരാതി ശേഖരണ ഭാഗങ്ങളുടെയും രൂപരേഖ വിശദീകരിച്ചു.





0 Comments