Breaking...

9/recent/ticker-posts

Header Ads Widget

ഊര്‍ജ്ജ സംരക്ഷണ സാക്ഷരതാ യജ്ഞം സംഘടിപ്പിച്ചു



കുറിച്ചിത്താനം ശ്രീ കൃഷ്ണാ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ NSS യൂണിറ്റിന്റെയും എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കേരളയുടെയും ആഭിമുഖ്യത്തില്‍ 'മിതം'2.0 - ഊര്‍ജ്ജ സംരക്ഷണ സാക്ഷരതാ യജ്ഞം സംഘടിപ്പിച്ചു.  മരങ്ങാട്ടുപിള്ളി ജംഗ്ഷനില്‍ നടന്ന ബോധവത്കരണ പരിപാടിയില്‍ KSEB  സബ്.എന്‍ജിനിയര്‍  ജിബി. എസ് തെക്കേല്‍ ഊര്‍ജ്ജ സംരക്ഷണ സാക്ഷരതാ ബോധവല്‍ക്കരണ  സന്ദേശം നല്‍കി . ഊര്‍ജ്ജ സംരക്ഷണ വലയം തീര്‍ത്ത കുട്ടികള്‍ ഊര്‍ജ്ജ സംരക്ഷണ പ്രതിജ്ഞയും ഏറ്റുചൊല്ലി.  വോളണ്ടിയര്‍ സെക്രട്ടറിമാരായ അനുപമ വിഎസ് , സനോജ് സണ്ണി , കെഎസ്ഇബി  ഓവര്‍സിയര്‍ ജോസഫ് ഡാനിയേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മരങ്ങാട്ടുപിള്ളി ടൗണിലെ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ബോധവല്‍ക്കരണ ലഘുരേഖകള്‍ വിതരണം ചെയ്തു. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത്  സെക്രട്ടറി  ശ്രീകുമാര്‍ എസ് കൈമള്‍ ഊര്‍ജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്  സന്ദേശം നല്‍കി .അധ്യാപകരായ അര്‍ച്ചന ചന്ദ്രന്‍ , ഷിബു ജെ പണിക്കര്‍ പ്രോഗ്രാം ഓഫീസര്‍ ആര്‍. സമ്പത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments