ചൂരക്കുളങ്ങര റസിഡന്‍സ് അസോസിയേഷന്റെയും ഡോക്ടര്‍ സുജിത്ത് ക്ലിനിക്കിന്റെയും ആഭിമുഖ്യത്തില്‍ സൗജന്യ പ്രമേഹ പരിശോധന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഏറ്റുമാനൂരപ്പന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ഹേമന്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് ഒ.ആര്‍. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ സുജിത്, ലക്ഷ്മി ജ്യോതിഷ്, എം.ശശിധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രമേഹ രോഗവുമായി ബന്ധപ്പെട്ട വിവിധ പരിശോധനകള്‍ സൗജന്യമായി നടത്തുന്നതിനും ക്യാമ്പില്‍ സൗകര്യം ഒരുക്കിയിരുന്നു. ജോയിന്റ് സെക്രട്ടറി പ്രദീപ്കുമാർ കെ.എൻ, കമ്മിറ്റി അംഗങ്ങളായ സന്തോഷ് വിക്രമൻ, ബിജോ കൃഷ്ണൻ, പ്രദീപ് കുമാർ ജി, രാജേഷ് കുളത്തുങ്കൽ, ഷാജി കെ.എം, വിനോദ് കുമാർ, ഗോപാലകൃഷ്ണൻ നായർ സുജ എസ് നായർ, സുശീല കരുണാകരൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി





0 Comments