പാര്‍ട്ണര്‍മാര്‍ വഞ്ചിച്ചതിനെ തുടര്‍ന്ന് വന്‍ കടക്കണിയിലായെന്ന് സ്ഥാപന നടത്തിപ്പുകാരനായ വിമുക്തഭടന്‍. ഏറ്റുമാനൂരിലെ വികാസ് എന്ന സ്ഥാപനത്തിലെ പാര്‍ട്ണറായ മാന്നാനം ഓണശ്ശേരില്‍ ഒ.ജെ.കുരുവിളയാണ് ഇത് സംബന്ധിച്ച് കോട്ടയം ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിത്. 1985-ല്‍ ലാണ് സ്ഥാപനം ആരംഭിച്ചത്. 87-ല്‍ഓഫിസ് മാനേജരായി ജോലിക്കെത്തിയ തന്നെ വാഗ്ദാനങ്ങള്‍ നല്‍കി പ്രലോഭിപ്പിച്ച് സ്ഥാപനത്തിന്റ പാര്‍ട്ണറാക്കുകയും കടം പെരുകി സ്ഥാപനത്തിന്റ പ്രവര്‍ത്തനം വഴിമുട്ടിയതോടെ മറ്റ് അഞ്ചു പാര്‍ട്ണര്‍മാര്‍ പതിയെ പിന്‍വലിയുകയായിരുന്നുവെന്നും ഇതില്‍ തന്റെ സഹോദരനും ഉണ്ടെന്നും കുരുവിള പത്രസമ്മേളനത്തില്‍ പറഞ്ഞു. ആറരകോടിയോളം ബാധ്യതയുള്ള സ്ഥാപനത്തിന്റ പ്രവര്‍ത്തനം 95-ല്‍ നിര്‍ത്തിയിരുന്നു. ചിട്ടി, ഗോള്‍ഡ് ലോണ്‍, വര്‍ക്ക്‌ഷോപ്പ് തുടങ്ങിയവയായിരുന്നു നടത്തിയിരുന്നത്. 24 ശതമാനം പലിശ വാഗ്ദാനം ചെയ്തായിരുന്നു നിക്ഷേപകരില്‍ നിന്നും പണം സ്വീകരിച്ചിരുന്നത്. 60-നിക്ഷേപകര്‍ക്കാണ് ഇനിയും പണം നല്‍കാനുള്ളത്. നിക്ഷേപകര്‍ക്ക് പലിശ നല്‍കാന്‍ വേണ്ടിമാത്രം തന്റെ വസ്തുവകകളും വീടും വിറ്റു. കിടപ്പാടമില്ലാത്ത അവസ്ഥയായി. രാഷ്ടത്തിനവേണ്ടി സേവനം നടത്തിയശേഷം വിശ്രമജീവിതം ആഗ്രഹിച്ച തന്റെ പെന്‍ഷന്‍തുകയും സമ്പാദ്യങ്ങളുമെല്ലാം നഷ്ടപ്പെട്ടുവെന്നും കുരുവിള പറയുന്നു.





0 Comments