തെങ്ങില്‍ നിന്ന് വീണ് നട്ടെല്ലിനു പരിക്കേറ്റ് കിടപ്പിലായ തെങ്ങ് കയറ്റ തൊഴിലാളിയായ തങ്കപ്പന് മധ്യകേരള ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി വീടു നിര്‍മിച്ചു നല്‍കുന്നു. പൂഴിക്കോലില്‍ നിര്‍മ്മിക്കുന്ന വീടിന്റെ കട്ടിളവെപ്പ് നടന്നു. ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ ജോര്‍ജ്ജ് കുളങ്ങരയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ മുളക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുദേവന്‍ നായര്‍ കട്ടിള വെയ്പ്പ് കര്‍മ്മം നിര്‍വ്വഹിച്ചു. തെങ്ങ് കയറ്റ തൊഴിലാളിയായ തങ്കപ്പന്‍ തെങ്ങില്‍ നിന്ന് വീണ് നട്ടെല്ലിനും കാലിനും പരിക്കേറ്റ് കിടപ്പിലായതോടെ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ പട്ടിണിയിലാവുകയായിരുന്നു. ടാര്‍പോളിനടിയില്‍ ആയിരുന്നു ഇവരുടെ താമസം. സമീപവാസികളുടെ സഹായത്തോടെയാണ് കുട്ടികള്‍ അടങ്ങുന്ന കുടുംബം ഭക്ഷണം കഴിച്ചു പോന്നിരുന്നത്. ഈ ദുരവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് ജോര്‍ജ് കുളങ്ങര വീട് നിര്‍മ്മാണം ഏറ്റെടുത്തത്. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് മോന്‍ മുണ്ടക്കല്‍, കമ്പനി വൈസ് ചെയര്‍മാന്‍ മനോജ്, കണ്‍വീനര്‍ വി.എ. മാത്യു, ജയന്‍ മൂര്‍ക്കാട്ടില്‍, ബൈജു ചെത്തുകുന്നേല്‍, തങ്കപ്പന്റെ കുടുംബാഗങ്ങള്‍, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ രാജു തെക്കേക്കാല എന്നിവര്‍ പങ്കെടുത്തു.





0 Comments