വാകമരത്തില്‍ കുടുങ്ങിയ കാക്കയെ രക്ഷപെടുത്താന്‍ ഫയര്‍ഫോഴ്‌സെത്തി. പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തെ വാകമരത്തിലാണ് കാലില്‍ കുരുങ്ങിയ ചൂണ്ട നൂല്‍ചുറ്റി കാക്ക കുടുങ്ങികിടന്നത്. മൂന്നു ദിവസമായി പറക്കാന്‍ കഴിയാതെ വിഷമിച്ച കാക്കയെ രക്ഷപെടുത്തണമെന്ന് ആഗ്രഹിച്ച സമീപത്തെ ഓട്ടോസ്റ്റാന്റിലെ ഡ്രൈവര്‍മാര്‍ നഗരസഭാംഗം ബിനു പുളിക്കക്കണ്ടത്തെ വിവരമറിയിക്കുകയും അദ്ദേഹം അറിയിച്ചതിനെ തുടര്‍ന്ന് പാല ഫയര്‍ഫോഴ്‌സ് സംഘം എത്തുകയുമായിരുന്നു. വലിയ ഏണി വച്ച് വാകമരത്തിനു മുകളില്‍ കയറി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കാക്കയെ താഴെയിറക്കി. ഓട്ടോഡ്രൈവര്‍ മാരുടെ നേതൃത്വത്തില്‍ കാക്കയെ മൃഗാശുപത്രിയിലെത്തിച്ച് പരിചരണവും നല്‍കി.
0 Comments