മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പാലാ മൂന്നാനിയില്‍ ഗാന്ധിസ്‌ക്വയറും പ്രതിമയും സ്ഥാപിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75 മത് വാര്‍ഷികം, ഗാന്ധിജിയുടെ കേരള സന്ദര്‍ശനത്തിന്റെ 100 മത് വാര്‍ഷികം, ഗാന്ധിജയന്തിയുടെ 150 മത് ജയന്തി എന്നിവയുടെ സ്മാരകമെന്ന നിലയിലാണ് ഗാന്ധി സ്മാരകം പാലായില്‍ സ്ഥാപിച്ചത്. പാലാ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ലോയേഴ്‌സ് ചേംബര്‍ റൂട്ടില്‍ നഗരസഭ അനുവദിച്ച സ്ഥലത്താണ് ഗാന്ധിസ്‌ക്വയറും ഗാന്ധിപ്രതിമയും സ്ഥാപിച്ചിരിക്കുന്നത്. പാലായിലെ പുതുതലമുറയ്ക്ക് ദേശീയ ബോധം സൃഷ്ടിക്കാന്‍ ഗാന്ധിസ്‌ക്വയറിനു സാധിച്ചിട്ടുണ്ടെന്നു ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസും സെക്രട്ടറി സാംജി പഴയപറമ്പിലും പറഞ്ഞു. പ്രശസ്ത ശില്പി ചേരാസ് രവിദാസാണ് പ്രതിമയുടെയും ഗാന്ധിസ്‌ക്വയറിന്റെയും ശില്പി. എഞ്ചിനീയര്‍ രാജേഷ് ശശിനാഥിന്റെ മേല്‍നോട്ടത്തിലാണ് ഗാന്ധിസ്‌ക്വയര്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് മഹാത്മാഗാന്ധി ഗാന്ധിപ്രതിമ അനാവരണം ചെയ്തത്. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷനാണ് ഗാന്ധി സ്‌ക്വയറിന്റെയും മഹാത്മാഗാസി പ്രതിമയുടെയും പരിപാലന ചുമതല നിര്‍വ്വഹിക്കുന്നത്.


.webp)


0 Comments