Breaking...

9/recent/ticker-posts

Header Ads Widget

പ്ലാവും, റമ്പൂട്ടാനും കൃഷി ചെയ്ത കര്‍ഷകന് നൂറ് മേനി വിളവ്



റബര്‍ മരങ്ങള്‍ വെട്ടിമാറ്റി പ്ലാവും, റമ്പൂട്ടാനും കൃഷി ചെയ്ത കര്‍ഷകന് നൂറ് മേനി വിളവ്. പെരുവ ശാന്തിപുരം പന്നിക്കോട്ടില്‍ ബാബു ജോസഫാണ് 5 വര്‍ഷം മുന്‍പ് ഒരേക്കളോളം വരുന്ന സ്ഥലത്തെ റബര്‍ മരങ്ങള്‍ വെട്ടിമാറ്റി പ്ലാവും, റമ്പൂട്ടാനും ക്യഷി ചെയ്തത്. കഴിഞ്ഞ വര്‍ഷം മാത്രം ഒന്നര ലക്ഷം രൂപയുടെ റമ്പൂട്ടാന്‍ ഇവിടെ നിന്നും വില്‍ക്കാന്‍ കഴിഞ്ഞതായി ബാബു പറഞ്ഞു.  ഇപ്പോള്‍ നാല്‍പതിനായിരത്തിലധികം രൂപയുടെ ചക്കയും വിറ്റു. വിയറ്റ്‌നാം ഇനത്തില്‍പ്പെട്ട പ്ലാവും, എന്‍ 18 ഇനത്തില്‍പ്പെട്ട റമ്പൂട്ടാനുമാണ് ബാബു കൃഷി ചെയ്തത്. റമ്പൂട്ടാന്‍ കൃഷി , റബര്‍ കൃഷിയുടെ നാലിരട്ടി പണം നല്‍കുമെന്നാണ് ബാബു പറയുന്നത്. രണ്ടേക്കര്‍ റബര്‍ സ്വന്തമായി വെട്ടിയിട്ട് കഴിഞ്ഞ വര്‍ഷം ലഭിച്ചത് അറുപതിനായിരം രൂപ മാത്രമാണ് . ഇതും ഈ വര്‍ഷം വെട്ടിമാറ്റി റമ്പൂട്ടാനും പ്ലാവും കൃഷി ചെയ്യാനൊരുങ്ങുകയാണ് ബാബു. റമ്പൂട്ടാന്‍ ക്യഷി ചെയ്യുന്ന കര്‍ഷകരോട് ബാബുവിന് പറയാനുള്ളത് ധാരളം വെള്ളം ലഭിക്കുന്നിടത്ത് മാത്രമേ റമ്പൂട്ടാന്‍ കൃഷി ചെയ്യാവൂ എന്നാണ്. ബാബുവിന്റെ 2500 ചതുരശ്ര അടിയുള്ള വീട്ടിലെ മഴയത്ത് ഉണ്ടാകുന്ന മുഴുവന്‍ വെള്ളവും  ശേഖരിക്കുകയാണ്. പെരുവയില്‍ ബാബുവിന്റെ കാര്‍ഷിക   നേഴ്‌സറിയില്‍ നിന്നും അത്യുപ്ദാന ശേഷിയുള്ള റമ്പൂട്ടാന്‍, പ്ലാവ്, റബര്‍, മറ്റ് വിവിധ ഇനം ഫലവൃക്ഷങ്ങളുടെ തൈകളും ഉത്പാദിപ്പിച്ച്നല്‍കുന്നുണ്ട്




Post a Comment

0 Comments