ജൂബിലി തിരുനാള്‍ ആഘോഷത്തിന് പാലാ നഗരം ഒരുങ്ങി. ടൗണ്‍ കപ്പേളയും കുരിശുപള്ളി ജംഗ്ഷനുമെല്ലാം ദീപാലംകൃതമായിക്കഴിഞ്ഞു. കൊട്ടാരമറ്റം മുതല്‍ ളാലം പാലം വരെ റോഡിന് ഇരുവശവും ഉള്ള അലങ്കാരങ്ങളും വൈദ്യുത ദീപാലങ്കാരങ്ങളും വ്യാപാരികളുടെ നേതൃത്വത്തിലാണ് ഒരുക്കിയിരിക്കുന്നത്. കുരിശുപള്ളിക്ക് മുന്‍പില്‍ വലിയ പന്തലിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. പ്രധാന റോഡ് വെള്ളിമേലാപ്പണിഞ്ഞപ്പോള്‍ പാലാ നഗരം ആഘോഷനിറവിലായിക്കഴിഞ്ഞു. ഡിസംബര്‍ 7 ന് രാവിലെ 11 ന് പരിശുദ്ധ അമലോത്ഭവമാതാവിന്റെ തിരു സ്വരൂപം പന്തലില്‍ പ്രതിഷ്ഠിക്കും. വൈകീട്ട് തിരുനാള്‍ പ്രദക്ഷിണം നടക്കും. പ്രധാന തിരുനാള്‍ ദിനമായ ഡിസംബര്‍ 8 ന് രാവിലെ 8ന് മരിയന്‍ റാലി . 10 ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് സാംസ്‌കാരിക ഘോഷയാത്ര, ടു വീലര്‍ ഫാന്‍സിഡ്രസ് മത്സരം, ബൈബിള്‍ ടാബ്ലോ മത്സരം. വൈകീട്ട് തിരുനാള്‍ പ്രദക്ഷിണം എന്നിവ നടക്കും. ജൂബിലി തിരുനാളിനോടനുബന്ധിച്ച് ടൗണ്‍ഹാളില്‍ നാടകമേളയും നടന്നുവരുന്നു.


.webp)


0 Comments