Breaking...

9/recent/ticker-posts

Header Ads Widget

കളത്തൂര്‍ നിവാസികള്‍ പ്രതിഷേധ സംഗമം നടത്തി.



കളത്തൂരില്‍ അപകടക്കെണിയായി മാറിയ പാറമടയ്ക്ക് സംരക്ഷണഭിത്തിയും ക്രാഷ് ബാരിയറും  സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കളത്തൂര്‍ നിവാസികള്‍ പ്രതിഷേധ സംഗമം നടത്തി. കാണക്കാരി,കളത്തൂര്‍, തോട്ടുവാ റോഡില്‍ മണ്ഡപം ജംഗ്ഷന് സമീപത്തെ  സംരക്ഷണഭിത്തിയും  മറയുമില്ലാത്ത പാറമടകുളത്തില്‍ വീണ് കാര്‍ യാത്രികന്‍  മരണമടഞ്ഞ സംഭവമാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. വ്യാഴാഴ്ച രാത്രിയില്‍ ഇതുവഴി കടന്നു പോയ കാര്‍ യാത്രികനായ മാഞ്ഞൂര്‍ കൊണ്ടുക്കാല  ഞാറക്കുളത്തില്‍ ലിധീഷ് ജോസാണ്  കാര്‍ പാറക്കുളത്തില്‍ വീണ് മരണമടഞ്ഞത്.   നാട്ടുകാര്‍ അപകടം ചൂണ്ടിക്കാട്ടി അധികാരികള്‍ക്ക് മുന്നില്‍ പലവട്ടം നിവേദനം നല്‍കിയെങ്കിലും നടപടി ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്നാണ് ജനകീയ ഒപ്പുശേഖരണവും പ്രതിഷേധ സംഗമവും നടത്തിയത്. റോഡിനോടു ചേര്‍ന്ന് പാറമടയുടെ  ഭാഗത്തെ കാടുകള്‍ നാട്ടുകാര്‍ വെട്ടിത്തെളിച്ചു. ഇനിയൊരു ജീവന്‍ പൊലിയാതിരിക്കട്ടെ, അധികാരികള്‍ കണ്ണ് തുറക്കൂ എന്ന ബാനറും കെട്ടിയാണ് ഇവര്‍ പിരിഞ്ഞത്.  ജനകീയ സമിതി ഭാരവാഹികളായ സലിംകുമാര്‍, സിബി കൊച്ചുമലയില്‍, റോയി കൊച്ചുമലയില്‍, രത്‌നമ്മ, ജലജ, ലതിക തുടങ്ങിയവര്‍ പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കി.




Post a Comment

0 Comments