സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വൈകീട്ട് 5.30 ഓടെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്. പ്രമേഹ രോഗബാധിതനായി ചികിത്സയിലിരിക്കെ കാല്‍പാദം മുറിച്ചു മാറ്റിയിരുന്നു. CPI യുടെ കരുത്തുറ്റ ശബ്ദമായിരുന്ന കാനം രാജേന്ദ്രന്‍ കോട്ടയം ജില്ലയിലെ കാനത്താണ് ജനനം. 20-ാമത്തെ വയസ്സില്‍ AIYF സംസ്ഥാന സെക്രട്ടറിയായി. 82 ലും 87 ലും വാഴൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും നിയമസഭയിലെക്ക് തെറഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2015 മുതല്‍ CPI യുടെ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.





0 Comments