കുപ്രസിദ്ധ ഗുണ്ടയും നിരവധി കേസുകളിലെ പ്രതിയുമായ അതിരമ്പുഴ, നാല്പാത്തിമല സ്വദേശി അഖില്‍ ജോസഫ് എന്നയാളെ കാപ്പ നിയമം ലംഘിച്ചതിന് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍ എന്നീ സ്റ്റേഷനുകളില്‍ കൊലപാതകശ്രമം, അടിപിടി തുടങ്ങി നിരവധി കേസുകളിലെ പ്രതിയായ ഇയാള്‍ക്കെതിരെ കാപ്പാ നിയമപ്രകാരം ആറു മാസത്തേക്ക് ജില്ലയില്‍ നിന്നും ഇയാളെ നാടുകടത്തിക്കൊണ്ട് ഉത്തരവാകുകയായിരുന്നു . എന്നാല്‍ ഇയാള്‍ ഈ ഉത്തരവ് ലംഘിച്ച് ജില്ലയിലേക്ക് കടന്നതായി എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കടുത്തുരുത്തി പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ കടുത്തുരുത്തിയില്‍ നിന്നും പിടികൂടുന്നത്. കടുത്തുരുത്തി സ്റ്റേഷന്‍ എസ്.ഐ മാരായ അരുണ്‍കുമാര്‍ പി.എസ്, സജിമോന്‍, സി.പി.ഓ മാരായ ഷുക്കൂര്‍, അനൂപ് അപ്പുക്കുട്ടന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.


.webp)


0 Comments