കട്ടച്ചിറ സെന്റ് സേവ്യേയേഴ്‌സ് പള്ളിയില്‍ വിശുദ്ധ ഫ്രാന്‍സിസ് സേവിയറിന്റെ തിരുനാള്‍ ആഘോഷം സമാപിച്ചു. പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച ആഘോഷമായ തിരുനാള്‍ കുര്‍ബാനയെ തുടര്‍ന്ന് ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറല്‍ ജെയിംസ് പാലക്കല്‍ വചന സന്ദേശം നല്‍കി നസ്രത്ത് ഷ് റൈനിലേക്ക് പ്രദക്ഷിണവും ലദീഞ്ഞും നടന്നു. ഫാദര്‍ നൈജില്‍ തൊണ്ടിക്കാക്കുഴി കാര്‍മികത്വം വഹിച്ചു ഏഴുമണിക്ക് കൊടി ഇറക്കും നടന്നു. പള്ളി വികാരി ഫാദര്‍ കുര്യന്‍ പുത്തന്‍പുര, ജനറല്‍ കണ്‍വീനര്‍ പി എം വര്‍ക്കി , പഴയ പള്ളി കൈകാരന്മാരായ ജോമോന്‍ ഇരിപ്പുകാട്ട്, ബെന്നി ജോസഫ് കാവനാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.


.webp)


0 Comments