മണ്ണാണ് ജീവന്‍, മണ്ണിലാണ് ജീവന്‍ എന്ന സന്ദേശവുമായി കടുത്തുരുത്തി സെന്റ്.മൈക്കിള്‍സ് സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും മണ്ണ് ദിനാചരണം നടത്തി. സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്‌കൂള്‍ പ്രധാന അധ്യാപിക സുജ മേരി തോമസ് മണ്ണ് സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്ത്, ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. മണ്ണിന്റെ സംരക്ഷണവും, പ്രകൃതിയുടെ സംരക്ഷണവും, വരും തലമുറയുടെ അവകാശവും, ഉത്തരവാദിത്വവുമാണെന്നും മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പങ്കാളികളാകണമെന്നും പ്രധാന അധ്യാപിക സുജാ മേരി തോമസ് പറഞ്ഞു. പ്രതിജ്ഞ ചൊല്ലുവാന്‍ കയ്യില്‍ എടുത്ത മണ്ണ് വിദ്യാര്‍ത്ഥികള്‍ മണ്‍ചട്ടിയില്‍ നിക്ഷേപിക്കുകയും, ആ മണ്‍ചട്ടിയില്‍ പച്ചക്കറി വിത്തുകള്‍ നടുകയും ചെയ്തു. മാത്യു ഫിലിപ് മണ്ണ് സംരക്ഷണ സന്ദേശം നല്‍കി. കടുത്തുരുത്തി സ്റ്റേഷനിലെ പോലീസ് ഓഫീസര്‍ അനില ബാബു വിദ്യാര്‍ത്ഥികള്‍ക്ക് പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു. പ്രോഗ്രാം കോഡിനേറ്റര്‍ ജിനോ തോമസ്, ലിജിമോള്‍ എബ്രഹാം, എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകരായ ബിന്‍സി മോള്‍ ജോസഫ്, ടോം പി ജോണ്‍, രാഹുല്‍ദാസ് കെ ആര്‍, ഷെബിന്‍ കുര്യന്‍, ഷാരൂ സോജന്‍, വിദ്യാര്‍ത്ഥികളായ മന്യ, എമ്മാനുവല്‍, ജോയല്‍, ക്രിസ്റ്റീന എന്നിവര്‍ നേതൃത്വം നല്‍കി.





0 Comments