ചെറുകര ഫിലിംസ് നിര്‍മ്മിച്ച കാത്ത് കാത്തൊരു കല്യാണം എന്ന ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച കലാകാരന്മാരെ കിടങ്ങൂര്‍ ജേസീസിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. അനുമോദന യോഗത്തില്‍ ജേസീസ് പ്രസിഡന്റ് TK രാജു അധ്യക്ഷനായിരുന്നു. സെക്രട്ടറി അനില്‍ പാഴൂരാത്ത് , സുനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നിര്‍മ്മാതാവ് മനോജ് ചെറുകര , സംവിധായകന്‍ ജയിന്‍ ക്രിസ്റ്റഫര്‍, പ്രമോദ് വെളിയനാട്, അഭിനേതാക്കളായ ടോണി സിജിമോന്‍ , ക്രിസ്റ്റി ബന്നറ്റ് തുടങ്ങിയവര്‍ക്ക് ജേസീസ് പ്രസിഡന്റ് Tk രാജു ഉപഹാരം നല്‍കി. സമ്മേളനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും നടന്നു. ഗ്രാമീണ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച കാത്ത് കാത്ത് ഒരു കല്യാണം ഡിസംബര്‍ 15 ന് തീയറ്ററുകളിലെത്തും





0 Comments