ലോക ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് സമഗ്രശിക്ഷ കേരളം കൊഴുവനാല്‍ ബി. ആര്‍.സി.യുടെ നേതൃത്വത്തില്‍ വിളംബര റാലി നടത്തി. ഡിസംബര്‍ 31 -ാം തീയ്യതി വരെ നീണ്ടു നില്‍ക്കുന്ന ലോക ഭിന്നശേഷി മാസാചരണത്തിന് തുടക്കം കുറിച്ചു കൊണ്ടാണ് വിളംബര റാലി. നടന്നത്. മാസ്റ്റര്‍ വിനായക് കൊളുത്തിയ ദീപശിഖാ പ്രയാണം ആനിക്കാട് ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ എത്തിയതിനെ തുടര്‍ന്ന് വര്‍ണ്ണശബളമായ വിളംബര റാലി ആരംഭിച്ചു . പള്ളിക്കത്തോട് എസ്എച്ച്ഒ കെ.ബി ഹരികൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. വിളംബര റാലിയില്‍ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍, ബാന്‍ഡ് ടീമുകള്‍, ടൂവീലര്‍ ഫാന്‍സിഡ്രസ്സ് തുടങ്ങിയവര്‍ അണിനിരന്നു. പള്ളിക്കത്തോട് ബസ് സ്റ്റാന്‍ഡില്‍ നടന്ന സമാപന സമ്മേളനം പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു ബിഗ് ക്യാന്‍വാസില്‍ ഒപ്പ് രേഖപ്പെടുത്തി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് .വിപിന ചന്ദ്രന്‍ നായര്‍, കൊഴുവനാല്‍ എ ഇ ഓ ഷൈല സെബാസ്റ്റ്യന്‍, ബി.ആര്‍.സിയിലെ ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ടെന്നിവര്‍ഗീസ്, ബി.ആര്‍.സി ട്രെയിനര്‍ പ്രമോദ് കെ. വി തുടങ്ങിയവര്‍പ്രസംഗിച്ചു
0 Comments