കുറിച്ചിത്താനം ശ്രീധരി ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് മിഴിയടച്ചിട്ട് മാസങ്ങളായി. പ്രധാന ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റിന്റെ തകരാര്‍ പരിഹരിക്കാത്തത് അധികൃതരുടെ അനാസ്ഥയെന്ന് ആക്ഷേപമുയരുന്നു. ഇതോടൊപ്പം പ്രദേശത്തെ വഴി വിളക്കുകളൊന്നും തെളിയാതായതോടെ ജംഗ്ഷന്‍ പൂര്‍ണമായും ഇരുട്ടിലാണ്. രാത്രികാലങ്ങളില്‍ വ്യാപാരസ്ഥാപനങ്ങള്‍ അടഞ്ഞു കഴിഞ്ഞാല്‍ ക്രിസ്മസ് നക്ഷത്രങ്ങള്‍ മാത്രമാണ് വഴി കാട്ടാനുള്ളത്. പ്രധാന റോഡുകളും ഇടറോഡുകളുമെല്ലാം അന്ധകാരത്തിലാവുമ്പോള്‍ ഹൈമാസ്റ്റ് ലൈറ്റിന്റെ കേടുപാടുകള്‍ തീര്‍ക്കാനും വഴി വിളക്കുകള്‍ തെളിക്കാനും അധികൃതര്‍ തയ്യാറാവാത്തതില്‍ പ്രതിഷേധം ശക്തമാവുകയാണ്.





0 Comments