Breaking...

9/recent/ticker-posts

Header Ads Widget

പുതിയ മേല്‍ശാന്തി മഠത്തിന്റെ ഗൃഹ പ്രവേശ ചടങ്ങുകള്‍



ഏറ്റുമാനൂര്‍   മഹാദേവക്ഷേത്രത്തിലെ മേല്‍ശാന്തിമാര്‍ക്കായി നിര്‍മ്മിച്ച പുതിയ മേല്‍ശാന്തി മഠത്തിന്റെ ഗൃഹ പ്രവേശ ചടങ്ങുകള്‍ നടന്നു. വാസ്തു ബലി , ഗണപതിഹോമം ഭഗവത് സേവയും  തുടങ്ങിയ ചടങ്ങുകളാണ് നടന്നത്. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ നിലവിലെ മേല്‍ശാന്തി പത്മനാഭന്‍ സന്തോഷാണ് മഠത്തിലെ  ആദ്യ താമസക്കാരന്‍ ആയി എത്തുന്നത്. തമിഴ്‌നാട് സ്വദേശിയായ  പ്രൊഫ.ജയശങ്കര്‍ എന്ന  ഭക്തന്റെയും, ബ്രഹ്‌മശ്രീ പുല്ലൂര്‍ യോഗ സഭയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് നാല്‍പതുലക്ഷത്തോളം രൂപ ചെലവഴിച്ച് പുതിയ മേല്‍ശാന്തി മഠം നിര്‍മ്മിച്ചത്. കാസര്‍ഗോഡ് ജില്ലയിലെ ശീവള്ളി ബ്രാഹ്‌മണ സഭയിലെ പത്തില്ലക്കാരുടെ കാരായ്മ അവകാശമാണ് ഏറ്റുമാനൂരിലെ മേല്‍ശാന്തി സ്ഥാനം.  പുല്ലൂര്‍ യോഗസഭയുടെ ഭാരവാഹികളായ വിഷ്ണു പ്രകാശ് കുണ്ടിലായര്‍, വാസുദേവ വാഴുന്നവര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ശീവള്ളി ബ്രാഹ്‌മണ സഭയിലെ പത്തില്ലത്തുകാരുടെ പ്രതിനിധികളാണ്  ചടങ്ങുകള്‍ നടത്തിയത്.   ഏറ്റുമാനൂര്‍ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികള്‍, പ്രൊഫസര്‍ അനന്തപത്മനാഭ അയ്യര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ രശ്മി ശ്യാം,   പ്രൊഫസര്‍  സരിത അയ്യര്‍, അമ്പിസ്വാമി തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments