ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തി മഠം ഒരുങ്ങി. തമിഴ്‌നാട് സ്വദേശി ജയശങ്കര്‍ എന്ന ഭക്തന്റെയും ബ്രഹ്‌മശ്രീ പുല്ലൂര്‍ യോഗസഭയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് നാല്‍പതുലക്ഷത്തോളം രൂപ ചെലവഴിച്ച് പുതിയ മേല്‍ശാന്തി മഠം നിര്‍മ്മിച്ചത്. കാസര്‍ഗോഡ് ജില്ലയിലെ ശീവള്ളി ബ്രാഹ്‌മണ സഭയിലെ പത്തില്ലക്കാരുടെ കാരായ്മ അവകാശമാണ് ഏറ്റുമാനൂരിലെ മേല്‍ശാന്തി സ്ഥാനം. വ്യാഴാഴ്ച രാവിലെ പുതിയ മഠത്തിന്റെ ഗൃഹ പ്രവേശന ചടങ്ങ് നടക്കും. ശീവള്ളി ബ്രാഹ്‌മണ സഭയിലെ പത്തിലത്തുകാരുടെ പ്രതിനിധികളാണ് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം, ഹരിപ്പാട് ക്ഷേത്രം, കുമാരനല്ലൂർ ക്ഷേത്രം ,കിടങ്ങൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ മേല്‍ശാന്തിമാരായി എത്തുന്നത് . ഏറ്റുമാനൂര്‍ മഹാദേവക്ഷേത്ര തെക്കേ നടയില്‍ സഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പുതിയ മേല്‍ശാന്തി മഠം നിര്‍മ്മിച്ചിരിക്കുന്നത്.





0 Comments