Breaking...

9/recent/ticker-posts

Header Ads Widget

അയ്യപ്പ ഭക്തരില്‍ നിന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പണം തട്ടിയെടുക്കുന്നു.



അന്യസംസ്ഥാനത്തു നിന്നുമെത്തിയ അയ്യപ്പ ഭക്തരില്‍  നിന്നും മോട്ടോര്‍ വാഹന പെര്‍മിറ്റ് വെരിഫിക്കേഷന്റ മറവില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പണം തട്ടിയെടുക്കുന്നു. മോട്ടോര്‍ വാഹന വകുപ്പന്റെ കുമളി  ചെക്ക്‌പോസ്റ്റില്‍ അയ്യപ്പ ഭക്തരുടെ വേഷത്തിലെത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥരില്‍ നിന്നും  മോട്ടോര്‍ വാഹന വകുപ്പ് ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥര്‍ തല എണ്ണി പണപ്പിരിവ് നടത്തി.വിജിലന്‍സ് ഉദ്യോഗസ്ഥരില്‍ നിന്നും വാങ്ങിയ 1000 രൂപ കൂടാതെ ചെക്ക് പോസ്റ്റിലെ പഴയ പ്രിന്റ്ററിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 8000 രൂപയും കണ്ടെത്തി. അതിര്‍ത്തി കടന്ന് എത്തുന്ന വാഹനങ്ങളുടെ പെര്‍മിറ്റ് വെരിഫിക്കേഷന്റെ പേരിലാണ് അനധികൃത പണപ്പിരിവ് നടത്തി വരുന്നത്.ഇപ്രകാരം ചെക്ക് പോസ്റ്റില്‍ ലഭിക്കുന്ന പണം കൃത്യമായ ഇടവേളകളില്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിക്കൊണ്ടിരിക്കുന്നതായാണ് വിവരം. ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചു അന്യ സംസ്ഥാനത്തു നിന്നും വരുന്ന അയ്യപ്പ ഭക്തരുടെ വാഹനങ്ങളില്‍ നിന്നും അനധികൃത പണപ്പിരിവ് നടത്തുന്നു എന്ന് വിജിലന്‍സ് എസ്.പി വി.ജി വിനോദ്കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്  ഇന്നലെ രാത്രി ഇടുക്കി വിജിലന്‍സ് യൂണിറ്റ് ഡി.വൈ.എസ്.പി. ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.




Post a Comment

0 Comments