Breaking...

9/recent/ticker-posts

Header Ads Widget

മാര്‍മല അരുവിയില്‍ യുവാവ് മുങ്ങിമരിച്ചു



തീക്കോയി മാര്‍മല അരുവിയില്‍ യുവാവ് മുങ്ങിമരിച്ചു. തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശി മനോജ് ആണ് മരിച്ചത്. ഉച്ചയോടെ ഇവിടെയത്തിയ 9 അംഗ സംഘത്തിലെ ആളാണ് മനോജ്. ആഴമേറിയ കയത്തില്‍ അകപ്പെട്ടാണ് മരണം. ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സും ടീം എമര്‍ജന്‍സി, നന്‍മക്കൂട്ടം പ്രവര്‍ത്തകരും സ്ഥലത്തെത്തി നടത്തിയ തെരച്ചലിലാണ് മൃതദേഹം കണ്ടെടുത്തത്. ടീം എമര്‍ജന്‍സി പ്രസിഡന്റ് കൂടിയായ അഷ്‌റഫ് കുട്ടിയാണ് മൃതദേഹം കണ്ടെടുത്തത്. കോയമ്പത്തൂരിലെ ഇവിടെ ഒരു കമ്പനിയിലെ ജീവനക്കാരാണ് ടൂറിസ്റ്റുകളായി സ്ഥലത്തെത്തിയത്. കമ്പനി ജീവനക്കാരായ 6 പുരുഷന്‍മാരും 3 സ്ത്രീകളുമാണ് സംഘത്തിലുണ്ടായിരുന്നത്. മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.




Post a Comment

0 Comments