Breaking...

9/recent/ticker-posts

Header Ads Widget

മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു



ജിം ട്രെയിനറായ യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് അമ്പഴംകുന്ന് ഭാഗത്ത് വരിക്കാശ്ശേരി വീട്ടില്‍  സഞ്ജയ് വി.എസ്  ഇയാളുടെ സഹോദരനായ സച്ചിന്‍ വി.എസ്  ഇരുവരുടെയും പിതാവായ സന്തോഷ് വി.കെ എന്നിവരെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ മൂവരും  ചേര്‍ന്ന് കഴിഞ്ഞദിവസം രാത്രിയോടു കൂടി പള്ളിക്കത്തോട് ബസ്റ്റാന്‍ഡ് ഭാഗത്തുള്ള ജിമ്മില്‍  അതിക്രമിച്ചുകയറി ജിമ്മിലെ ട്രെയിനറെ ചീത്തവിളിക്കുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും, ഇടിവള കൊണ്ടും മറ്റും മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശക്തമായ തിരച്ചിലില്‍ ഇവരെ പിടികൂടുകയുമായിരുന്നു. പള്ളിക്കത്തോട് സ്റ്റേഷന്‍ എസ്.എച്ച്.ഓ ഹരികൃഷ്ണന്‍ കെ.ബി, എസ്.ഐ രമേശന്‍ പി.എ, എ.എസ്.ഐ മാരായ സന്തോഷ്, ജയചന്ദ്രന്‍, സി.പി.ഓ വിനോദ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. സഞ്ജയ്ക്ക് പള്ളിക്കത്തോട് സ്റ്റേഷനില്‍ ക്രിമിനല്‍ കേസ് നിലവിലുണ്ട്. ഇവരെ കോടതിയില്‍ഹാജരാക്കി.




Post a Comment

0 Comments