നവകേരള സദസിനോടനുബന്ധിച്ച് ഏറ്റുമാനൂരില്‍ സംരംഭകത്വ കോണ്‍ക്ലേവ് സംഘടിപ്പിച്ചു. സംരംഭകത്വം നവകേരള സൃഷ്ടിക്ക് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച കോണ്‍ക്ലേവ് മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ അരവിന്ദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂര്‍ വ്യാപാരഭവനില്‍ നടന്ന കോണ്‍ക്ലേവില്‍ വ്യവസായ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജി. രാജീവ് അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ എം.വി. ലൗലി വിഷയാവതരണം നടത്തി. വിജയപാത എന്ന വിഷയത്തില്‍ ജോസ്‌കോ ഫുഡ് പ്രോഡക്സ് ജനറല്‍ മാനേജര്‍ സി. ശിവപ്രസാദ് സംസാരിച്ചു. വിവിധ സംരംഭകത്വ സഹായ പദ്ധതികളെ കുറിച്ച് ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍ എം. പ്രവീണ്‍, കെ.എഫ്.സി എ.ജി.എം: എ.സി. ജോര്‍ജ്, എസ്.ബി.ഐ. എ.ജി.എം: എ. രാകേഷ്, കേരള ബാങ്ക് ഡി.ജി.എം: ടി.പി. ജോസഫ്, ഏറ്റുമാനൂര്‍ എം.എസ്.എം.ഇ. ടെക്നോളജി ഡവലപ്മെന്റ് സെന്റര്‍ ട്രെയിനിംഗ് ഓഫീസര്‍ അനൂപ് പി. രാജ് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. മഹാത്മാഗാന്ധി സര്‍വകലാശാല ബിസിനസ് ഇന്നവേഷന്‍ ആന്‍ഡ് ഇന്‍ക്യുബേഷന്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ഇ.കെ. രാധാകൃഷ്ണന്‍ യുവസംരംഭകത്വം എന്ന വിഷയം അവതരിപ്പിച്ചു . ഒരു തദ്ദേശ സ്വയംഭരണം ഒരു ആശയം എന്ന വിഷയത്തില്‍ കെ. ഡിസ്‌ക് കണ്‍സള്‍ട്ടന്റ് പി. ജയരാജ് അവതരണം നടത്തി. പാനല്‍ ചര്‍ച്ചയില്‍ വ്യവസായ വാണിജ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജി. രാജീവ്, തദ്ദേശസ്വയംഭരണ വകുപ്പ് ഐ.കെ.എം. ഡൊമെയിന്‍ എക്സ്പേര്‍ട്ട് രാജേഷ് ടി. വര്‍ഗീസ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ.എസ്. ഹരിത, ഡെപ്യൂട്ടി കമ്മീഷണര്‍ (ഓഡിറ്റ്) സി. ബിജു കുമാര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ ശ്യാം പി. പരമേശ്വരന്‍, ഏറ്റുമാനൂര്‍ സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോ. തെരേസ്ലിന്‍ ലൂയിസ്, ജില്ലാ ലേബര്‍ ഓഫീസര്‍ എം. ജയശ്രീ, ലീഗല്‍ മെട്രോളജി ഫ്ളൈയിംഗ് സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ ഇ.ജി. സദാനന്ദന്‍, ജില്ലാ ഫയര്‍ ഓഫീസര്‍ റെജി കുര്യാക്കോസ്, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് ഇന്‍സ്പെക്ടര്‍ പി.ജിജു, ജില്ലാ ടൗണ്‍ പ്ലാനര്‍ ജിനുമോള്‍ വര്‍ഗീസ് തുടങ്ങിയവര്‍ ചര്‍ച്ചകളില്‍പങ്കെടുത്തു.





0 Comments