Breaking...

9/recent/ticker-posts

Header Ads Widget

നവകേരള സദസ്സിന് മുന്നോടിയായി മരങ്ങാട്ടുപിള്ളി ഗ്രമപഞ്ചായത്തില്‍ വിളംബര റാലി നടത്തി



നവകേരള സദസ്സിന് മുന്നോടിയായി മരങ്ങാട്ടുപിള്ളി ഗ്രമപഞ്ചായത്തില്‍ വിളംബര റാലി നടത്തി. കുറിച്ചിത്താനം കവലയില്‍ നിന്നാരംഭിച്ച റാലി മരങ്ങാട്ടുപിള്ളി കുരിശുപള്ളി കവലയില്‍ സമാപിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഉഷാ രാജു , ജില്ലാ പഞ്ചായത്തംഗം പി.എം മാത്യു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ P.N രാമചന്ദ്രന്‍, മരങ്ങാട്ടുപിള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എം തോമസ് , ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീകുമാര്‍ എസ്. കൈമള്‍ , സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഉഷാ ഹരിദാസ് എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ, സാമൂഹ്യ, സംഘടനാ നേതാക്കള്‍, വ്യാപാരി വ്യവസായി സംഘടനാ ഭാരവാഹികള്‍,  സി.ഡി.എസ് ഭാരവാഹികള്‍, ഉദ്യോഗസ്ഥ മേധാവികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ റാലിയില്‍ നിരവധിയാളുകള്‍ പങ്കെടുത്തു.




Post a Comment

0 Comments