Breaking...

9/recent/ticker-posts

Header Ads Widget

ഫ്‌ളൈ ഓവര്‍ അനിവാര്യമാണെന്ന് മുന്‍എംപി സുരേഷ് കുറുപ്പ്.



ഏറ്റുമാനൂരിന്റെ വികസനത്തിന് ഫ്‌ലൈ ഓവര്‍ അനിവാര്യമാണെന്നും ഫ്‌ളൈ ഓവര്‍  വരുന്നത് മൂലം  വ്യാപാര നഷ്ടം സംഭവിക്കും എന്ന്  വ്യാപാരികളുടെ ആശങ്ക അസ്ഥാനത്താണെന്നും ഏറ്റുമാനൂരിലെ മുന്‍ എംഎല്‍എ, കെ. സുരേഷ് കുറുപ്പ് പറഞ്ഞു. നഗരവികസനത്തിനായി കെഎസ്ഇബിയുടെ വെറുതെ കിടക്കുന്ന ഏക്കര്‍ കണക്കിന് ഭൂമി തിരികെ പിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏറ്റുമാനൂരിന്റെ വികസന ലക്ഷ്യം മുന്‍നിര്‍ത്തി രൂപീകരിച്ച ജനകീയ വികസന സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ സുരേഷ് കുറുപ്പ്. ഏറ്റുമാനൂരിന്റെ വികസനത്തിനായി നഗര ഹൃദയത്തിലെ ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍ മറ്റ്  ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്നുള്ള നിര്‍ദ്ദേശം ഒരു കാരണവശാലും അംഗീകരിക്കുവാന്‍ കഴിയുകയില്ലെന്നും കെ. സുരേഷ് കുറുപ്പ് പറഞ്ഞു. സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ ഭൗതിക പശ്ചാത്തലങ്ങള്‍ കൂടുതലായി മെച്ചപ്പെടുത്തി വിദ്യാര്‍ത്ഥികളെ കൂടുതലായി ആകര്‍ഷിക്കാന്‍ കഴിയും വിധം പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്‌കൂളിന്റെ വികസനത്തിനും ഗ്രൗണ്ടിന്റെ സംരക്ഷണത്തിനും എംഎല്‍എ എന്ന നിലയില്‍ തന്നാല്‍ കഴിയും വിധമുള്ള ഇടപെടലുകള്‍ പലവട്ടം നടത്തിയിരുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. പാറോലിക്കല്‍ ഹാങ്ങ് ഔട്ട് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ വികസന സമിതി പ്രസിഡണ്ട് ബി രാജീവ് അധ്യക്ഷത വഹിച്ചു. സ്റ്റീഫന്‍ ജോര്‍ജ് എക്‌സ് എംഎല്‍എ, ലതിക സുഭാഷ്, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തോമസ് മാളിയേക്കല്‍, സീനിയര്‍ സിറ്റിസണ്‍ സംസ്ഥാന പ്രസിഡണ്ട് എന്‍. അരവിന്ദാക്ഷന്‍ നായര്‍, റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് അജാസ് വടക്കേടം, പി എം എച്ച് ഇഖ്ബാല്‍, ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മുന്‍പ്രസിഡന്റ് ജോയ് പൂവo നില്‍ക്കുന്നതില്‍, രാജു ഇമ്മാനുവല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നീണ്ടൂര്‍ റോഡിനേയും പ്രൈഡ് ബസ് സ്റ്റേഷനിലെയും ബന്ധിപ്പിച്ചുള്ള ഫ്‌ളൈ ഓവറിന്റെ നിര്‍ദ്ദേശവും ഏറ്റുമാനൂരിലെ ഇറങ്ങി റോഡിന്റെ ആവശ്യകതയും വികസന സമിതി അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തുo. ഏറ്റുമാനൂരിന്റെ വിവിധങ്ങളായ ആവശ്യങ്ങള്‍ സര്‍ക്കാരിന്റെയും ജനപ്രതിനിധികളുടെയും മുന്നില്‍ എത്തിക്കുവാനും അതിനായുള്ള കൂട്ടായ ശ്രമങ്ങള്‍ നടത്തുവാനും യോഗം തീരുമാനിച്ചു. സംഘടനയുടെ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.




Post a Comment

0 Comments