തലപ്പുലം ഗ്രാമപഞ്ചായത്തില്‍ ഈരാറ്റുപേട്ട ICDS ന്റെ ആഭിമുഖ്യത്തില്‍ ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്‍ 2023 നോടനുബന്ധിച്ച് റാലിയും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് സംഘടിപ്പിച്ച ക്യാമ്പയ്ന്‍ പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ് ഉത്ഘാടനം ചെയ്തു . ICDS സൂപ്പര്‍വൈസര്‍ ഓമന S അധ്യക്ഷയായിരുന്നു ഈരാറ്റുപേട്ട ജനമൈത്രി പോലീസ് ബിനോയ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ബോധവല്‍ക്കരണക്ലാസ്സില്‍ പ്രിന്‍സിപ്പല്‍ ജോബിച്ചന്‍, NSS പ്രോഗ്രാം ഓഫീസര്‍ ഏയ്ഞ്ചല്‍ പൊന്നു, സുമി മാത്യു CDS ചെയര്‍പേഴ്‌സണ്‍ ശ്രീജ സിന്ധു KB, മായ V T തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments