ഇടിമിന്നലേറ്റ് വള്ളിച്ചിറ പൈങ്ങുളം സെന്റ് മേരീസ് പള്ളിക്ക് നാശനഷ്ടം. വെള്ളിയാഴ്ച വൈകിട്ട് 7 മണിയൊടെ ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ കരിങ്കല്‍ നിര്‍മ്മിതമായ പള്ളിയുടെ മുഖാവാരത്തിനു കേടുപാടുകള്‍ പറ്റുകയും കുരിശ് തകരുകയും ചെയ്തു. മേച്ചിലോടുകള്‍ പൊട്ടി പള്ളിക്കുള്ളില്‍ മഴ വെള്ളം പെയ്തിറങ്ങി 2 മണിക്കൂറോളം കനത്ത മഴ പെയ്തു. ഇടിമിന്നല്‍ ഏറ്റ് തകര്‍ന്ന പള്ളിയുടെ മുന്‍ഭാഗം പുനര്‍നിര്‍മ്മിക്കുവാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് വികാരി ഫാ.മാത്യു വെട്ടുകല്ലേലും ട്രസ്റ്റി സിബി വള്ളോനിയും പറഞ്ഞു. 1945-ല്‍ പണിത നിലവിലെ പള്ളിയുടെ കരിങ്കല്ലില്‍ നിര്‍മ്മിച്ച മുഖവാരത്തിന്റെ മുകള്‍ ഭാഗമാണ് ഇടിമിന്നലേറ്റ് തകര്‍ന്നത്. പള്ളിയുടെ മുന്‍ഭാഗത്തെ പ്രവേശന വാതിലിനു മുകള്‍ ഭാഗത്താണ് ഓടുകള്‍ തകര്‍ന്നത്. അതിതീവ്ര മഴയില്‍ പള്ളിയുടെ ഉള്‍വശത്ത് കയര്‍ കാര്‍പ്പെറ്റുകളും ബഞ്ചുകളും മഴവെള്ളത്തില്‍ കുതിര്‍ന്നു. പള്ളിയുടെ വൈദ്യുതി സംവിധാനങ്ങള്‍ക്കും തകരാര്‍ ഉണ്ടായി. അല്‍ത്താരയ്ക്കും മററു ഭാഗങ്ങള്‍ക്കും തകരാര്‍ ഇല്ലാത്തതിനാല്‍ ആരാധനകള്‍ക്ക് മുടക്കം ഉണ്ടാവില്ല എന്ന് വികാരി അറിയിച്ചു. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പള്ളി സന്ദര്‍ശിച്ച് തകര്‍ന്ന ഭാഗങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് നിര്‍ദ്ദേശം നല്‍കി. കത്തീഡ്രല്‍ പള്ളി വികാരി ഫാ.ജോസ് കാക്കല്ലിലും എത്തിയിരുന്നു. നിരവധി വൈദികരും വിവിധ സംഘടനാ നേതാക്കളും ജനപ്രതി നിധികളും ഇടവക സമൂഹവും പള്ളിയില്‍ എത്തി.
0 Comments