പാലാ ബിആര്‍സി ഓഫീസ് മുന്നിലെ വെള്ളക്കെട്ട് ദുരിതമാകുന്നു. ഭിന്നശേഷിക്കാരായ കുട്ടികളും അധ്യാപകരും രക്ഷകര്‍ത്താക്കളുമടക്കം ഓഫീസിലെത്തുന്നവരെല്ലാം വെള്ളക്കെട്ടുമൂലം ബുദ്ധിമുട്ടനുഭവിക്കുകയാണ്. ശക്തമായ ഒരു മഴപെയ്താല്‍ ഓഫീസിന് മുന്‍വശം വെള്ളക്കെട്ടായി മാറുകയാണ്. ഈ ഓഫീസില്‍ ഓട്ടിസം സെന്റര്‍, ഭിന്നശേഷി കുട്ടികള്‍ക്കായുള്ള ഫിസിയോതെറാപ്പി സ്പീച്ച് തെറാപ്പി ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട് . നിരവധി കുട്ടികളാണ് വിവിധ ആവശ്യങ്ങള്‍ക്കായി ഈ ഓഫീസില്‍ എത്തുന്നത്. കുട്ടികളെയും കൊണ്ട് വാഹനത്തില്‍ എത്തുന്ന രക്ഷകര്‍ത്താക്കള്‍ക്ക് വെള്ളക്കെട്ട് കാരണം ഓഫിസിനോട് ചേര്‍ന്ന് കുട്ടികളെ ഇറക്കുവാന്‍ സാധിയ്ക്കാതെ വരികയും വാഹനം മാറ്റി നിര്‍ത്തി കുട്ടികളെ എടുത്ത് കൊണ്ടു വരേണ്ട അവസ്ഥയുമാണുണ്ടാകുന്നത്. വീല്‍ചെയറിലും മറ്റും വരുന്ന കുട്ടികളെ വെളളക്കെട്ട് ഏറെ ദുരിതത്തിലാക്കുന്നുണ്ട്. ഇവിടെ പരിശീലനത്തിനായി എത്തുന്ന അധ്യാപകര്‍ വെളളക്കെട്ടില്‍ കൂടി നടന്ന് ഓഫീസിലെത്തേണ്ട അവസ്ഥയാണുള്ളത്. ഭിന്ന ശേഷിക്കാരായ കുട്ടികളെ ദുരിതത്തില്‍ ആക്കുന്ന വെളളക്കെട്ട് ഒഴിവാക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് എത്രയും വേഗം നടപടി ഉണ്ടാവണമെന്നാണ് ആവശ്യമുയരുന്നത്.


.webp)


0 Comments