Breaking...

9/recent/ticker-posts

Header Ads Widget

പാലാ ഗവ: ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് മൂന്നാം ഷിഫ്ടിന്റെ ഉദ്ഘാടനം



പാലാ കെ.എം.മാണി സ്മാരക ഗവ: ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് വിഭാഗം  3000 ഡയാലിസിസുകള്‍ പൂര്‍ത്തിയാക്കി. സൗജന്യ ഡയാലിസിസുകളാണ് ഇവിടെ നടത്തിയത്. നിര്‍ധനരായ രോഗികളുടെ ആവശ്യപ്രകാരം മൂന്നാമതൊരു ഷിഫ്ട് കൂടി ആരംഭിക്കുവാന്‍ തീരുമാനിച്ചു. ഇതിലേക്കായി മൂന്ന് ടെക്‌നീഷന്‍മാരെ കൂടി പുതിയതായി നിയമിച്ചിട്ടുണ്ട്. ഡയാലിസിസ് ആവശ്യമായ രോഗികള്‍ക്ക് പുതിയ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ 3000 ഡയാലിസിസുകള്‍ വിജയകരമായി നടത്തുന്നതിന് പ്രവര്‍ത്തിച്ച ഡോക്ടര്‍മാരെയും ജീവനക്കാരെയും ആശുപത്രി വികസന സമിതിയുടെ നേതൃത്വത്തില്‍ അഭിനന്ദിച്ചു. പുതിയതായി ആരംഭിച്ച വൃക്കരോഗ ചികിത്സാ വിഭാഗത്തിലും നിരവധി രോഗികളാണ് എത്തി കൊണ്ടിരിക്കുന്നത്.  ആരോഗ്യ പ്രവര്‍ത്തകരെ അനുമോദിച്ചു കൊണ്ട് മൂന്നാം ഷിഫ്ടിന്റെ ഉദ്ഘാടനം നഗരസഭാധ്യക്ഷ ജോസിന്‍ ബിനോ നിര്‍വഹിച്ചു.  ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാജു തുരുത്തന്‍, സൂപ്രണ്ട് ഡോ.എല്‍.ആര്‍.പ്രശാന്ത്, ഡോ. ഷാനു , ഡോ.നയനാ വിജയ്, ഡോ.എം.അരുണ്‍, ഡോ. രേഷ്മ, സി.അനി, ലേ സെക്രട്ടറി ശ്രീകുമാര്‍, മാനേജിംഗ് കമ്മറ്റി അംഗങ്ങളായ ജയ്‌സണ്‍ മാന്തോട്ടം, പീറ്റര്‍ പന്തലാനി, കെ.എസ്.രമേശ് ബാബു, ബിനീഷ് ചൂണ്ടച്ചേരി എന്നിവരും പങ്കെടുത്തു. ജനറല്‍ ആശുപത്രിയില്‍ വിവിധ വികസന പദ്ധതികള്‍ക്കായി ഇരുപത് ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് അനുമതി ലഭിച്ചതായും ഇതിനോടകം ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളതായും നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ അറിയിച്ചു.




Post a Comment

0 Comments