പാലാ ടൗണ്‍ കപ്പേളയില്‍ അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുനാളാഘോഷങ്ങള്‍ക്ക് കൊടിയേറി. വൈകീട്ട് നടന്ന ചടങ്ങില്‍ പാലാ കത്തീഡ്രല്‍ വികാരി ഫാദര്‍ ജോസ് കാക്കല്ലില്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. ളാലം പള്ളിയില്‍ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് തിരുനാള്‍ പതാക പ്രദക്ഷിണമായി ജൂബിലി കപ്പെളയിലെത്തിച്ചത്. പാലായ്ക്ക് ആഘോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ദിനങ്ങളുമായാണ് ജൂബലി തിരുനാള്‍ എത്തുന്നത്. ഡിസംബര്‍ 8 നാണ് പ്രധാന തിരുനാളാഘോഷം നടക്കുന്നത്. മരിയന്‍ റാലി ടൂവീലര്‍ ഫാന്‍സിഡ്രസ് , ബൈബിള്‍ ടാബ്ലോ തുടങ്ങിയവയെല്ലാം ജൂബിലി തിരുനാളി നോടനുബന്ധിച്ച് നടക്കും. ജൂബിലിയെ വരവേല്‍ക്കാന്‍ പാലാ നഗരം ഒരുങ്ങിക്കഴിഞ്ഞു. ടൗണ്‍ഹാളില്‍ CYML നാടക മേളയ്കും തുടക്കമായി.
0 Comments