കിടങ്ങൂര്‍ പുഴയോരം റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി പുതുവര്‍ഷവരവേല്‍പ് 2024 സംഘടിപ്പിച്ചു. അസ്സോസിയേഷന്‍ പ്രസിഡന്റ് സന്തോഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി രാജേഷ് ആശംസ പ്രസംഗം  നടത്തി. ഡോ. വേണുഗോപാല്‍  പുതുവത്സര സന്ദേശം നല്‍കി. 80 വയസ്സു പൂര്‍ത്തിയായ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. മലമേല്‍ ശാരദ അന്തര്‍ജനം രചിച്ച പുഴയോരം വഞ്ചിപ്പാട്ടിന്റെ അവതരണവും നടന്നു. കലാമത്സരങ്ങളിലും പരീക്ഷകളിലും മികച്ച പ്രകടനം കാഴ്ചവച്ച പ്രതിഭകള്‍ക്ക് മിസ് സൗത്ത് ഇന്ത്യ ഹര്‍ഷ ശ്രീകാന്ത് പുരസ്‌കാരം നല്‍കി. സതീശന്‍ കുന്നത്ത്,  K.v കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചെണ്ടമേളവും, തിരുവാതിരയും, വഞ്ചിപ്പാട്ടും, കസേരകളിയും കൈ കൊട്ടിക്കളിയും അടക്കമുള്ള വിവിധ പരിപാടികളും പുതുവത്സര വരവേല്പിനോടനുബന്ധിച്ച് നടന്നു.