പാല ഏറ്റുമാനൂര്‍ റോഡില്‍ പാതയോരത്ത് രൂപപ്പെട്ട കുഴികള്‍ അടച്ചു. പാറകണ്ടം ജംഗ്ഷനിലെ അപകടാവസ്ഥയില്‍ ആയ ഭാഗത്ത് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ മെറ്റലിട്ട് കുഴികളടച്ചു. പാറകണ്ടം ജംഗ്ഷനിലെ അപകട വളവിലാണ് 15 അടിയോളം ദൂരം രണ്ടര അടി താഴ്ചയോളം താഴ്ന്നു പോയത്. കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ മഴയെ തുടര്‍ന്നാണ് റോഡരികിലെ മണ്ണ് ഒലിച്ചു പോയി ഇവിടെ കുഴികള്‍ രൂപപ്പെട്ടത്. പ്രധാന പാതിയോരത്തെ അപകട ഭീഷണി സ്റ്റാര്‍വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പല വാഹനങ്ങളും ഇവിടെ അപകടത്തില്‍ പെടുകയും ഉണ്ടായി. ഇതേതുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പ് അടിയന്തര ഇടപെടല്‍ നടത്തി താല്‍ക്കാലിക സംവിധാനത്തില്‍ മെറ്റല്‍ നിറച്ച് കുഴിനികത്തിയത്.


.webp)


0 Comments