ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍ പാതയോരം ഇടിഞ്ഞു താഴ്ന്നു. പാറകണ്ടം ജംഗ്ഷനിലെ അപകട വളവിലാണ് റോഡരികില്‍ രണ്ടര അടി താഴ്ചയുള്ള കുഴി രൂപപ്പെട്ടത്. കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് റോഡിലെ മണ്ണ് ഒലിച്ചു പോയതോടെയാണ് ഈ ഭാഗത്ത് ഗര്‍ത്തം രൂപപ്പെട്ടത്. മുന്‍പ് ഇവിടെ ഇതേ പോലെ മണ്ണാലിച്ചു പോയതിനെ തുടര്‍ന്ന് രൂപപ്പെട്ട കുഴി മെറ്റല്‍ ഇട്ടു മൂടുകയായിരുന്നു. കാല്‍നടയാത്രക്കാരും വാഹന യാത്രക്കാരും ഇവിടെ അപകടത്തില്‍ പെടുവാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും റോഡിന്റെ പ്രാധാന്യം കണക്കിലെടുത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും ജനങ്ങള്‍ആവശ്യപ്പെട്ടു.





0 Comments