Breaking...

9/recent/ticker-posts

Header Ads Widget

ആംബുലന്‍സ് സര്‍വ്വീസുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നതായി ആക്ഷേപം



പാലാ ജനറല്‍ ആശുപതിയോടു ചേര്‍ന്ന് സൗജന്യ നിരക്കില്‍ സേവനം നല്‍കുന്ന ആംബുലന്‍സ് സര്‍വ്വീസുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നതായി ആക്ഷേപം.  സേവാഭാരതി പ്രവര്‍ത്തകരാണ് ഈ ആക്ഷേപമുന്നയിച്ചത്. ഒരു വിഭാഗം ജീവനക്കാര്‍ സ്വകാര്യ ആംബുലന്‍ സര്‍വ്വീസുകള്‍ക്ക് ഓട്ടം കിട്ടാനായി സേവാഭാരതി പോലുള്ള സന്നദ്ധ സംഘടനകളുടെ ആബുലന്‍സ് സര്‍വ്വീസിനെ അവഗണിക്കുകയാണ്. ഉയര്‍ന്ന നിരക്ക് ഈടാക്കുന്ന സ്വകാര്യ ആംബുലന്‍സുകളില്‍ നിന്നും കമ്മീഷന്‍ ലഭിക്കുന്നതിനാണ് ചിലര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് സേവാഭാരതി ആരോപിക്കുന്നു. സേവാഭാരതി ആംബുലന്‍സ് രോഗികളെ കയറ്റാനെത്തുമ്പോള്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടു അനുഭവപ്പെടുന്ന രീതിയില്‍ പാര്‍ക്കു ചെയ്യിക്കുകയും ഡ്രൈവര്‍മാരോട് അസഭ്യം പറയുകയും ചെയ്യുന്നുണ്ട്. കമ്മീഷന്‍ നല്‍കാത്ത ആംബുലന്‍സുകള്‍ക്കാണ് ഇത്തരം ദുഃസ്ഥിതി നേരിടേണ്ടി വരുന്നത്. ഇതിനെതിരെ സംസാരിക്കുന്നവരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയും പോലീസില്‍ കള്ളപ്പരാതികള്‍ നല്‍കുകയും ചെയ്തിട്ടുള്ള ായി സേവാഭാരതി പ്രവര്‍ത്തകര്‍ പറഞ്ഞു. ലാഭേച്ഛയില്ലാതെ സേവന മനോഭാവത്തോടെ സൗജന്യ നിരക്കില്‍ സര്‍വ്വീസ് നടത്തുന്ന സേവാഭാരതിക്കെതിരെ ചിലര്‍ നടത്തുന്ന നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് സേവാഭാരതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഭാരവാഹികളായ D പ്രസാദ്, അഡ്വ.ജി അനീഷ് ,   Rശങ്കരന്‍ കുട്ടി, ആംബുലന്‍സ് ഡ്രൈവര്‍മാരായ അജിത് വിജയന്‍, അനുപ് ബോസ് ,അല്‍ബിന്‍ മാത്യു, റോയി തെങ്ങുംപള്ളില്‍ തുടങ്ങിയവര്‍ പ്രശ്‌നങ്ങള്‍ വിശദീകരിച്ചു.




Post a Comment

0 Comments