കൈപ്പുഴ സെന്റ് ജോര്‍ജ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രണ്ടാമത് കോട്ടയം ജില്ലാതല സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സെന്റ് ജോര്‍ജ് സോക്കര്‍ സീസണ്‍ 2 വിന്റെ ഫൈനല്‍ മത്സരങ്ങള്‍ ഞായറാഴ്ച നടന്നു. അണ്ടര്‍ 14, 17,19 വിഭാഗങ്ങളിലായി കോട്ടയം ജില്ലയിലെ 24 സ്‌കൂളുകള്‍ പങ്കെടുത്തു. ടൂര്‍ണമെന്റില്‍ അണ്ടര്‍ 14 വിഭാഗത്തില്‍ എസ് എം വി HSS, പൂഞ്ഞാര്‍, സെന്റ് ജോര്‍ജ് വിഎച്ച്എസ്എസ് കൈപ്പുഴ, അണ്ടര്‍ 17 വിഭാഗത്തില്‍ സെന്റ് എഫ്രേംസ് HSS മാന്നാനം, സെന്റ് ജോര്‍ജ് വിഎച്ച്എസ്എസ് കൈപ്പുഴ, അണ്ടര്‍ 19 വിഭാഗത്തില്‍ എസ് എം വി എച്ച്എസ്എസ് പൂഞ്ഞാര്‍, സെന്റ് ജോര്‍ജ് വിഎച്ച്എസ്എസ് കൈപ്പുഴ എന്നീ ടീമുകളാണ് ഫൈനലില്‍ മത്സരിച്ചത് . സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും കായിക അധ്യാപക സംഘടന സംസ്ഥാന പ്രസിഡണ്ടുമായ ജോസിറ്റ് ജോണ്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തോമസ് മാത്യു, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിനോയി കെ എസ് , മുന്‍ കായിക അധ്യാപകന്‍ നിബു മാത്യു, കൈപ്പുഴ സോക്കര്‍ ക്ലബ്ബ് സെക്രട്ടറി സിറിയക് കുളത്തില്‍, മുന്‍കാല ഫുട്‌ബോള്‍ താരം ജ്ഞാനപ്രകാശ് സ്‌കൂള്‍ കായികാധ്യാപകന്‍ ഡാനിഷ് എന്നിവര്‍ ടീമംഗങ്ങളെ പരിചയപ്പെട്ടു. അണ്ടര്‍ 19 വിഭാഗത്തില്‍ എസ് എം വി പൂഞ്ഞാര്‍ വിജയികളായി.





0 Comments