Breaking...

9/recent/ticker-posts

Header Ads Widget

വൈക്കം മഹാദേവ ക്ഷേത്രത്തില്‍ പുണ്യാഷ്ടമി.



ദക്ഷിണ കാശി വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ഇന്ന് പുണ്യാഷ്ടമി.. ശ്രീകോവിലിലെ വെള്ളിവിളക്കുകളിലെ ദീപപ്രഭയില്‍  വൈക്കത്ത് പെരും തൃക്കോവിലപ്പന്റ സര്‍വാഭരണ വിഭൂഷിതമായ മോഹനരൂപം  ദര്‍ശിച്ച് സായൂജ്യം നേടുവാന്‍ പതിനായിരങ്ങള്‍  ക്ഷേത്രത്തിലെത്തി.  പുലര്‍ച്ചെ 4.30 നാണ് അഷ്ടമി ദര്‍ശനം നടന്നത്. .രാവിലെ 3 മണിക്ക് തന്നെ കിലോമീറ്ററുകള്‍ നീണ്ട ക്യു രൂപപ്പെട്ടിരുന്നു. രാവിലെ 3.30 ന്  നട തുറന്ന് ഉഷപൂജക്കും എതൃത്ത പൂജയ്ക്കും ശേഷമാണ് 4.30 ന് അഷ്ടമി ദര്‍ശനംനടന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, തിരുവിതാംകൂര്‍ ദേവസ്വം  ബോര്‍ഡ് മെമ്പര്‍. ജി സുന്ദരേശന്‍, വൈക്കം ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ മുരാരി ബാബു, വൈക്കം ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വിഷ്ണു പിഎസ്, വൈക്കം ക്ഷേത്ര ഉപദേശകസമിതി പ്രസിഡണ്ട് നാരായണന്‍ നായര്‍ പി വി, വൈക്കം ദേവസ്വം  അസിസ്റ്റന്റ് കമ്മീഷണര്‍ കെ ഇന്ദുകുമാരി, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ അജിത് കുമാര്‍, ദേവസ്വം ബോര്‍ഡ് സെക്രട്ടറി ജി ബൈജു, ദേവസ്വം ബോര്‍ഡ് കമ്മീഷന്‍ വിഎസ് പ്രകാശ് എന്നിവര്‍ക്ക് അഷ്ടമി തൊഴാന്‍ എത്തിയിരുന്നു.  തപസ്സനുഷ്ടിച്ച വ്യാഘ്രപാദമഹര്‍ഷിക്ക് ശ്രീ പരമേശ്വരന്‍ പാര്‍വതി സമേതനായി ദര്‍ശനം നല്കി  അഭിഷ്ട വരം കൊടുത്ത് അനുഗ്രഹിച്ച  മുഹൂര്‍ത്തത്തിലാണ് അഷ്ടമി ദര്‍ശനം നടക്കുന്നത്.  പ്രഭാതം മുതല്‍ പ്രദോഷം വരെ വൈക്കത്തപ്പനെ ദര്‍ശിക്കാന്‍  ഭക്തസഹസ്രങ്ങളാണെത്തിയത്. അന്നദാന പ്രഭുവായ വൈക്കത്തപ്പന്റെ സന്നിധാനത്ത്  അഷ്ടമി നാളില്‍ 121 പറ അരിയുടെ വിഭവ സമൃദ്ധമായ പ്രാതലാണ് ദേവസ്വം ഒരുക്കിയത്. ക്ഷേത്രത്തില്‍ എത്തുന്ന എല്ലാ ഭക്തര്‍ക്കും പ്രാതല്‍ നല്കുന്നതിനാണ് ദേവസ്വം ബോര്‍ഡ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. 70 വയസ് പൂര്‍ത്തിയായവര്‍ക്ക് പ്രാതല്‍ കഴിക്കുവാന്‍ പ്രത്യേക സംവിധാനം ഒരുക്കി. താരകാസുര നിഗ്രഹത്തിനു ശേഷം വിജയശ്രീ ലാളിതനായെത്തുന്ന ഉദയനാപുരത്തപ്പന്‍ എഴുന്നള്ളുമ്പോള്‍ കൂട്ടുമ്മേല്‍ ഭഗവതിയും ദേവീ ദേവന്മാരുമെല്ലാം അകമ്പടിയായി വൈക്കത്തപ്പന്റെ സവിധത്തിലെത്തുന്ന അപൂര്‍വ് സംഗമ വേദിയൊരുങ്ങുന്ന അഷ്ടമി വിളക്കു തൊഴാന്‍ ആയിരങ്ങളാണ് വൈക്കം മഹാദേവ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുന്നത്.




Post a Comment

0 Comments