Breaking...

9/recent/ticker-posts

Header Ads Widget

ലഹരിവിരുദ്ധ വാഹന പ്രചരണജാഥ ഉദ്ഘാടനം ചെയ്തു



എക്സൈസ് വകുപ്പ് വിമുക്തി മിഷന്‍ ഹൊറൈസണ്‍ മോട്ടോഴ്സുമായി ചേര്‍ന്ന് ജില്ലയിലുടനീളം വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ലഹരിവിരുദ്ധ വാഹന പ്രചരണജാഥ പാലാ ചാവറ സി.എം.ഐ പബ്ലിക് സ്‌കൂളില്‍  മാണി സി കാപ്പന്‍ MLA ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ഷോണ്‍ ജോര്‍ജ്  ജാഥയുടെ ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു. ഹൊറൈസണ്‍ മോട്ടോഴ്സ് എച്ച്.ആര്‍ മാനേജര്‍ എസ്തര്‍ ജോയിസ് ആമുഖപ്രഭാഷണം നടത്തി. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഫിലിപ് തോമസ്, കാരിത്താസ് ആശുപത്രിയിലെ ഡോ.ഷാരോണ്‍ എലിസബത്ത് , സ്‌കൂള്‍ പ്രിന്‍സിപ്പല്‍  ഫാദര്‍ സാബു കൂടപ്പാട്ട് എന്നിവര്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി. കാഞ്ഞിരപ്പള്ളി എകെജെഎം സ്‌കൂള്‍ , ചങ്ങനാശേരി സെന്റ് തോമസ് സ്‌കൂള്‍ എന്നിവിടങ്ങളിലും ജാഥയ്ക് സ്വീകരണം നല്‍കി. വൈകിട്ട് കോട്ടയം സിഎംഎസ് കോളജില്‍ സമാപന സമ്മേളനം നടന്നു.




Post a Comment

0 Comments