വൃദ്ധജനങ്ങള്‍ക്ക് സ്‌നേഹ പരിചരണം നല്‍കുന്ന ആര്‍ദ്രം ഓള്‍ഡേജ് ഹോം നീണ്ടൂര്‍ ഡപ്യൂട്ടി കവലയ്ക്കു സമീപം പ്രവര്‍ത്തനമാരംഭിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ട് ഡോക്ടര്‍ ബി ബാലചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ. സുമ, നീണ്ടൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പ്രദീപ് കുമാര്‍, പഞ്ചായത്ത് മെമ്പര്‍ സൗമ്യ, ആര്‍പ്പുക്കര പഞ്ചായത്ത് അംഗം ലൂക്കാച്ചന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കുചേര്‍ന്നു. വാര്‍ദ്ധക്യ കാലത്ത് മക്കളുടെയും ബന്ധുക്കളുടെയും കരുതലില്‍ കഴിയുവാന്‍ അവസരം ലഭിക്കാതെ പോകുന്നവര്‍ക്ക് പരിചരണം നല്‍കുകയാണ് ആര്‍ദ്രം ലക്ഷ്യമിടുന്നു. സ്വന്തം അച്ഛനമ്മമാരെ പോലെ കരുതി സ്‌നേഹവും സന്തോഷവും പകര്‍ന്നു നല്‍കി വൃദ്ധജനങ്ങള്‍ക്ക് ഒറ്റപ്പെടലില്‍ നിന്നും ആശ്വാസമാവുകയാണ് ആര്‍ദ്രം. 24 മണിക്കൂര്‍ നഴ്‌സിംഗ് കെയറും ആര്‍ദ്രം ലഭ്യമാക്കുന്നു.
0 Comments