Breaking...

9/recent/ticker-posts

Header Ads Widget

പുതുവര്‍ഷാഘോഷത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ് നടത്തി.



മേലുകാവ് ഹെന്‍ട്രി ബേക്കര്‍ കോളേജില്‍ പുതുവര്‍ഷാഘോഷത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ് നടത്തി. കുട്ടനാട് ഓവര്‍സീസ് ലയണ്‍സ് ക്ലബ്ബും മേലുകാവ് ഹെന്റി ബേക്കര്‍ കോളേജ് എന്‍.എസ്.എസ് യൂണിറ്റും ചേര്‍ന്ന്  ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 ബി യുടെ യൂത്ത് എംപവര്‍മെന്റ് പ്രോഗ്രാമിന്റെ ഭാഗമായാണ്  മെഗാ രക്തദാന ക്യാമ്പ് നടത്തിയത്. മാണി c കാപ്പന്‍ MLA രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ഗിരീഷ് കുമാര്‍ ജി. എസ് അധ്യക്ഷനായിരുന്നു. ലയണ്‍സ് ക്ലബ് ചീഫ് പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ സിബി പ്ലാത്തോട്ടം വിഷയാവതരണവും, കോളേജ് ബര്‍സാര്‍ ഫാ:സൈമണ്‍ പി ജോര്‍ജ് മുഖ്യപ്രഭാഷണവും,  പാലാ ബ്ലഡ് ഫോറം കണ്‍വീനര്‍ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും നല്‍കി. ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജോണ്‍ റ്റി കെന്നഡി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. ജിബിന്‍ മാത്യു, ആഷ്‌ലി മറീനാ മാത്യു, എന്‍.എസ്.എസ് വോളണ്ടിയര്‍ സെക്രട്ടറിമാരായ ഹിബാ ഫാത്തിമ, രാഹുല്‍ രാജീവ് എന്നിവര്‍  ആശംസകള്‍ അര്‍പ്പിച്ചു. ലയണ്‍സ് - എസ്.എച് മെഡിക്കല്‍ സെന്റര്‍ ബ്ലഡ് ബാങ്കാണ് ക്യാമ്പ് നയിച്ചത്.




Post a Comment

0 Comments