പാലാ-പൊന്‍കുന്നം റോഡില്‍ കുരുവിക്കൂട് ജംഗ്ഷനില്‍ 2 കാറുകളും, സ്‌കൂട്ടറും കൂട്ടിയിടിച്ചു. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ കൊല്ലപ്പള്ളി സ്വദേശി അഖിലിനെ ചേര്‍പ്പുങ്കല്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം. PP റോഡിലൂടെ എത്തിയ കാര്‍ ഉരുളികുന്നം റോഡില്‍ നിന്നിറങ്ങി വന്ന കാറില്‍ ഇടിച്ച ശേഷം തൊട്ടടുത്ത് സ്‌കൂട്ടര്‍ നിര്‍ത്തി ഫോണില്‍ സംസാരിക്കുകയായിരുന്ന അഖിലിനെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
0 Comments