Breaking...

9/recent/ticker-posts

Header Ads Widget

ചെമ്പിളാവ് സ്ഫോടനം പരിക്കേറ്റ യുവാവ് മരിച്ചു




കിടങ്ങൂർ  ചെമ്പിളാവിൽ  പടക്ക നിർമ്മാണ  ശാലയുടെ സമീപമുള്ള വീടിന്റെ ടെറസിൽ ഉണ്ടായ സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ്  ചികിത്സയിലായിരുന്ന യുവാവ് മരിച്ചു . ചെമ്പിളാവ് ഐക്കരയിൽ ജോസിന്റെ മകൻ ജോജി ജോസാണ് (21)മരണമടഞ്ഞത്. സംസ്കാരം  ഞായറാഴ്ച 4 ന് ചെമ്പിളാവ് ചെറുപുഷ്പം ദേവാലയത്തിൽ.

അമ്മ: സെലിൻ ജോസ് (ചെമ്പിളാവ് മുണ്ടക്കൽ കുടുംബാംഗം).ബുധനാഴ്ച രാവിലെ പത്തരയോടെയാണ് വീടിന്റെ ടെറസിന് മുകളിൽ ഉണങ്ങാനിട്ടിരുന്ന  വെടിമരുന്നിന് തീ പിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ജോജി യെ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു .സംഭവത്തെത്തുടർന്ന് അനധികൃതമായി പടക്കനിർമ്മാണ സാമഗ്രികൾ സൂക്ഷിക്കുകയും പടക്കനിർമ്മാണശാല നടത്തുകയും ചെയ്ത കേസിൽ ചെമ്പിളാവ് സ്വദേശികളായ 3 പേരെ കിടങ്ങൂർ പോലീസ്  വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു.



Post a Comment

0 Comments