ചേര്‍പ്പുങ്കല്‍ ഹോളിക്രോസ്സ് സ്‌കൂളിലെ അധ്യാപകര്‍ പുതുവത്സര ആശംസകളുമായി കുട്ടികളുടെ ഭ|വനങ്ങളിലെത്തി. കുട്ടികളെ അടുത്തറിയുക, മാതാപിതാക്കളുമായി ഉഷ്മളമായ ബന്ധം സ്ഥാപിക്കുക, മാതാപിതാക്കള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചോദിച്ചറിയുക, കുട്ടികളുടെ പഠന കാര്യങ്ങളില്‍ മാതാപിതാക്കളെ ബോധവത്ക്കരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് അധ്യാപകര്‍ ഭവന സന്ദര്‍ശനം നടത്തുന്നത് . അധ്യാപകര്‍ പുതുവര്‍ഷ ആശംസകള്‍ നേര്‍ന്നതിനൊടൊപ്പം മധുര പലഹാര വിതരണവും നടത്തി ഹെഡ്മാസ്റ്റര്‍ ഷാജി ജോസഫ്, അധ്യാപകരായ സെന്‍ അബ്രാഹം, ജോബി ജോണ്‍, സോളി അബ്രാഹം, സോഫി സെബാസ്റ്റ്യന്‍, ജോബി ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്കി.
0 Comments