ഡ്രൈവിംഗ് ടെസ്റ്റുകള്‍ കൂടുതല്‍ കൃത്യതയോടെയും കാര്യക്ഷമമായും നടത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിക്കുന്നു. ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന വാഹനങ്ങളില്‍ ക്യാമറ ഘടിപ്പിക്കുന്നത് ടക്കമുള്ള പരിഷ്കാരങ്ങള്‍ നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ്കുമാര് വ്യക്തമാക്കിയിരുന്നു ലൈസന്‍സ് ലഭിച്ച പലര്‍ക്കും ശരിയായ രീതിയില്‍ വാഹനമോടിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഡ്രൈവിംഗ് ടെസ്റ്റ് കര്‍ശനമാക്കാന്‍ തീരുമാനമെടുത്തത്.
0 Comments