എന്റെ നാട് ഇടനാട് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. സന്നദ്ധ സേവന മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുന്ന എന്റെ നാട് ഇടനാട് ചാരിറ്റബിള്‍ സൊസൈറ്റി 40 ഓളം വരുന്ന യുവാക്കളുടെ കൂട്ടായ്മയാണ്. ക്രിസ്മസ് ദിനത്തില്‍ 40 അടിയോളം നീളത്തില്‍ അതിമനോഹരമായ പുല്‍ക്കൂട് ഒരുക്കിയാണ് ആഘോഷം നടത്തിയത്. പുതുവത്സര രാവില്‍ സൗപര്‍ണിക കൈകൊട്ടിക്കളി സംഘം മണ്ണക്കനാട് ടീമിന്റെ കൈകൊട്ടി കളിയും, പാലാ ന്യൂ വോയിസിന്റെ കരോക്കെ ഗാനമേളയും സംഘടിപ്പിച്ചു. പ്രസിഡന്റ് അനീഷ് ഒഴാങ്കല്‍, സെക്രട്ടറി ഹരികൃഷ്ണന്‍ മംഗലത്ത്, അഖില്‍ ശ്രീനിവാസന്‍, ഷൈജു, ബജീഷ് പുളിക്കന്‍ , അരുണ്‍ മേനാച്ചേരി എന്നിവര്‍ പ്രോഗ്രാമിന് നേതൃത്വംനല്കി.
0 Comments