പട്ടിത്താനം ബൈപാസ് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ രാത്രി നടത്തം സംഘടിപ്പിച്ചു. മാലിന്യം തള്ളല്‍ രൂക്ഷമായ സാഹചര്യത്തിലാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. ഏറ്റുമാനൂര്‍ നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി.എസ്.വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. ബൈപാസ് സംരക്ഷണ സമിതി പ്രസിഡന്റ് സനില്‍ കാട്ടാത്തി അധ്യക്ഷത വഹിച്ചു. A J ആന്റണി, ബോബന്‍ പാടകശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി. രാത്രി നടത്തം മാലിന്യം തള്ളല്‍ രൂക്ഷമായ ബൈപാസ് റോഡിലെ പട്ടിത്താനം മുതല്‍ പാറേകണ്ടം വരെയായിരുന്നു രാത്രി നടത്തം. സ്ത്രീകളും കുട്ടികളും വയോജനങ്ങളും ഉള്‍പ്പെടെ എഴുപതോളം പേര്‍ രാത്രി നടത്തത്തില്‍ പങ്കാളികളായി. പാറോകണ്ടം ജംക്ഷനില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മയ്ക്ക് സ്വീകരണം നല്‍കി. നഗരസഭ കൗണ്‍സിലര്‍മാരായ സുരേഷ് വടക്കേടം, രശ്മി ശ്യാം, സമിതി സെക്രട്ടറി കെ.ജി. രഞ്ജിത്ത്, സ്വതന്ത ഓട്ടോറിക്ഷ തൊഴിലാളി പ്രതിനിധി അഭിലാഷ്, പ്രദീപ് കുറുപ്പുകുന്നേല്‍, സജി കുര്യന്‍, കെ.എന്‍. രാധാകൃഷ്ണന്‍, രാജു കാട്ടാത്തിയേല്‍ , വിഷ്ണു ചെമ്മുണ്ടവള്ളി, ഡി.രഞ്ജിത്ത്, വി.ഒ.മഹേഷ് അരുണ്‍ ശശി എന്നിവര്‍ പ്രസംഗിച്ചു. ബൈപാസ് കടന്നു പോകുന്ന വാര്‍ഡുകളിലെ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ 3 മേഖലകളായി തിരിഞ്ഞാണ് രാത്രി കാല നടത്തം സംഘടിപ്പിക്കുന്നത്.
0 Comments